Kerala News

ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് തീയിട്ടു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്

ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് സംഘര്‍ഷത്തിന് പിന്നാലെ ഉണ്ണിക്കുളത്ത് കോണ്‍ഗ്രസ് ഓഫീസ് തീയിട്ടു.വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം എന്നാണ് സൂചന. വ്യാഴാഴ്ച രാത്രി ബാലുശ്ശേരി കരുമലയില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് സംഘര്‍ഷമുണ്ടായിരുന്നു.ഓഫീസ് അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്‍റെ വീടിന് നേരെ കല്ലേറും ഉണ്ടായി. ഇയാളുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാർ അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്.യുഡിഎഫ് കരുമലയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം ഉണ്ടാവുകയായിരുന്നു.

സംഘർഷത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ തുടർച്ചയോണമെന്നാണ് പുലർച്ചെ കോൺഗ്രസ് ഓഫീസിന് തീയിട്ടത്. സ്ഥലത്ത് വലിയ രീതിയിൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.അതേസമയം മൻസൂർ കൊലപാതകം മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!