ജീവനി പദ്ധതിയുടെ ഭാദമായി കൃഷിഭവന്‍ കുന്ദമംഗലം സൗജന്യ വിത്തുകളും തൈയ്യും വിതരണം ചെയ്തു. കൊറോണ കാലഘട്ടത്തില്‍ കൃഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കുമാണ് വിതരണം ചെയ്തത്. 3700 ഓളം തൈകളും 1300 ഓളം പച്ചക്കറി വിത്തടങ്ങിയ കിറ്റുമാണ് വിതരണം ചെയ്തത്. കൃഷിഭവന്‍ വഴി വിതരണം ചെയ്യാന്‍ കഴിയാത്തതിനാല്‍ 23 വാഡിലെയും മെമ്പര്‍മാര്‍ മുഖേനയാണ് വിതരണം. തക്കാളി, വഴുതന, പയര്‍, പച്ചമുളക്, പാവക്ക തുടങ്ങിയവായാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് സ്ഥാന്റിങ് കമ്മറ്റി ചെയര്‍മാൻ ടി.കെ ഹിതേഷ് കുമാറിന് നൽകി ഉദ്ഘാടനം ചെയ്ത. കൃഷി ഓഫീസര്‍ ഷാജി സംബന്ധിച്ചു.