Trending

ലഹരി വിമുക്തി ചികിത്സയ്ക്ക് എത്തിയ യുവാവിന് ക്രൂരമര്‍ദനം

പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയില്‍ ലഹരി വിമുക്തി ചികിത്സയ്ക്ക് എത്തിയ യുവാവിന് സെക്യൂരിറ്റി ജീവനക്കാരന്റെ ക്രൂരമര്‍ദനം. വള്ളിക്കോട് സ്വദേശി സജീവ് എന്നയാളാണ് മര്‍ദനത്തിന് ഇരയായത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ യുവാവിന്റെ ഇടുപ്പെല്ല് ചവിട്ടി ഒടിച്ചെന്നാണ് പരാതി. ചായ കുടിക്കാന്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടതിനാണ് സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ മര്‍ദിച്ചതെന്നാണ് യുവാവിന്റെ ആരോപണം.യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളോട് സെക്യൂരിറ്റി ജീവനക്കാരന്‍ അതിക്രമം കാട്ടിയതെന്ന് സജീവന്റെ ഭാര്യ പറഞ്ഞു. ചായ കുടിക്കുന്ന കാര്യം സംസാരിച്ച് നില്‍ക്കവേ എന്തിന് പുറത്ത് പോകണമെന്ന് ചോദിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ സജീവന്റെ കരണത്തടിച്ചതായി ഭാര്യ പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ സെക്യൂരിറ്റി സജീവന്റെ ഇടുപ്പില്‍ ആഞ്ഞ് ചവിട്ടിയെന്നും സജീവ് തെറിച്ചു വീണെന്ന് ഭാര്യ പറഞ്ഞു. സംഭവത്തില്‍ സജീവ് റാന്നി പൊലീസിനും എസ് പിയ്ക്കും ഡിവൈഎസ്പിയ്ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!