Trending

പത്മജ വേണു​ഗോപാലിന്റെ ബിജെപി പ്രവേശനം, ചരട് വലിച്ചത് ലോക്നാഥ് ബെഹ്റ:പ്രതികരണവുമായി കെ സി വേണു​ഗോപാൽ

ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണു​ഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഉയർന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാ്വ് കെ സി വേണു​ഗോപാൽ. പത്മജക്കായി ചരട് വലിച്ചത് ലോക്നാഥ് ബെഹ്റയാണ് എന്ന് പറഞ്ഞ കെസി പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്റയാണെന്നുള്ളതിന് തെളിവുണ്ടെന്നും വ്യക്തമാക്കി. ബിജെപിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ദില്ലിയിൽ സ്ഥിരം സംവിധാനമുണ്ടെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. കേസുകളിൽ ഉൾപ്പടെ ചിലർ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയാണ് ആലപ്പുഴയിൽ മത്സരിക്കാൻ ആദ്യം നിർദേശിച്ചത്. ദേശീയ ചുമതലയിൽ തുടർന്ന് കൊണ്ട് മത്സരിക്കുമെന്നും കെസി വേണു​ഗോപാൽ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!