രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.32 വർഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.രാജീവ് വധക്കേസിൽ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും, മറ്റു പലരും പറഞ്ഞതനുസരിച്ച് ബോംബുണ്ടാക്കുന്നതിന് വേണ്ടിയുള്ള ബാറ്ററി പേരറിവാളൻ വാങ്ങി നൽകുകയായിരുന്നു എന്നുമായിരുന്നു റിപ്പോർട്ട്. അതുകൊണ്ട് തന്നെ പേരറിവാളൻ ഇത്രയധികം ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന ഒരു പൊതുവികാരം തമിഴ്നാട്ടിൽ ഉയർന്നു വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ പേരറിവാളൻ വധക്കേസിൽ ഉൾപ്പെട്ടത് അറിഞ്ഞു കൊണ്ടല്ല എന്നുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും പുറത്തു വന്നിരുന്നു.
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം

