Kerala News

വനിതാ ദിനത്തില്‍ അടുക്കള ഉപകരണങ്ങള്‍ 299 രൂപ മുതല്‍;മെസേജില്‍ വിമർശനം ക്ഷമാപണം നടത്തി ഫ്‌ളിപ്പ്ക്കാര്‍ട്ട്

അടുക്കള ഉപകരണങ്ങള്‍ വനിതാ ദിനത്തില്‍ പ്രൊമോര്‍ട്ട് ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ ഫ്‌ളിപ്പ്ക്കാര്‍ട്ട്.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഈ വനിതാ ദിനം, നമുക്ക് ആഘോഷിക്കാം. 299 മുതല്‍ക്ക് അടുക്കള ഉപകരണങ്ങള്‍ നേടൂ, എന്നായിരുന്നു ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ പരസ്യം.അടുക്കള ഉപകരണങ്ങള്‍ എന്തിനാണ് സ്ത്രീകളുമായി ബന്ധപ്പെടുത്തുന്നതെന്നാണ് ഫ്‌ളിപ്പ്ക്കാര്‍ട്ട് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്ത് ഒരു ഉപഭോക്താവ് ചോദിച്ചത്. ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ ഈ പരസ്യം നെഗറ്റീവ് സ്റ്റീരിയോടൈപ്പ് ഉറപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിവിമര്‍ശനം ഉയരുന്നുണ്ട്.
വനിതാദിനത്തില്‍ അടുക്കള ഉപകരണങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്‌നമൊന്നും തോന്നുന്നില്ലേ എന്നാണ് മറ്റൊരു ഉപഭോക്താവ് ചോദിച്ചത്.

ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ ക്ഷമാപണം നടത്തി കമ്പനി രംഗത്തെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!