കുന്ദമംഗലം; ചൂലാം വയല്‍ മാക്കൂട്ടം എ എം യു പി സ്‌കൂള്‍ & പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം വാര്‍ഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം സിറ്റി പോലീസ് അസി: കമ്മീഷണര്‍ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് വി പി സലീം അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത ഗായിക സുറുമി വയനാട് മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിച്ചു.വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ കെ അസ്ബിജ, എ കെ ഷൗക്കത്തലി, ടി കെ സൗദ, എം പി ശിവാനന്ദന്‍, കെ സി പരീക്കുട്ടി, ഒ കെ ഷൗക്കത്തലി, എം ജൗഹര്‍, എ ഹരിദാസന്‍ മാസ്റ്റര്‍, കെ സി രാജന്‍, ജാബിര്‍ പടനിലം, കെ അഷ്‌റഫ്, പി അബ്ദുല്‍ അസീസ്, പി മുഹമ്മദ് കോയ, പി അബുല്‍ ഖാദര്‍, സി പി കേശവനുണ്ണി, കെ പാത്തുമ്മ, പി സുജാത, കെ കെ പുഷ്പലത, അഷ്റഫ് മണ്ണത്ത്,കെ എം ഗിരീഷ്, ടി കബീര്‍, പി നജീബ്, എ വിജേഷ്, തെന്‍ സി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി അബ്ദുല്‍ സലീം സ്വാഗതവും ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു.
മാക്കൂട്ടം എ എം യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

