Local

പക്ഷിപ്പനി- പൊതുജനങ്ങളും തദ്ദേശ സ്വയം ഭരണ അധ്യക്ഷന്മാരും സഹകരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍


ജില്ലയിലെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് പൊതുജനങ്ങളും തദ്ദേശ സ്വയം ഭരണ അധ്യക്ഷന്മാരും സഹകരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രോഗബാധിത പ്രദേശത്തെ പക്ഷികളെ കൊന്നൊടുക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്.

   രോഗബാധിത പ്രദേശത്തെ പക്ഷികളുടെ നശീകരണം ഉടന്‍  പൂര്‍ത്തിയാക്കണം.  കൊന്നൊടുക്കുന്ന പക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.  ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ ആശങ്കകള്‍ നിവാരണം ചെയ്യണം.   മറ്റു ജില്ലകളില്‍നിന്നും കോഴികളെ വഹിച്ചു വരുന്ന വാഹനങ്ങള്‍ രോഗബാധിത പ്രദേശത്ത് പ്രവേശിക്കാതെ മറ്റു റോഡുകളിലൂടെയാണ്  പോകുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ഡോ. ആശാലത മറ്റു വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!