ലേലം
പേരാമ്പ്ര, താമരശ്ശേരി, പെരുവണ്ണാമുഴി, ബാലുശ്ശേരി, തിരുവമ്പാടി, അത്തോളി, മേപ്പയ്യൂര്‍, കുറ്റ്യാടി, കൊയിലാണ്ടി, എടച്ചേരി, കൊടുവള്ളി, മുക്കം പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 12 ലോട്ടുകളില്‍ ഉള്‍പ്പെട്ട 296 വാഹനങ്ങള്‍ മാര്‍ച്ച് 10ന് രാവിലെ 11 മണി മുതല്‍ 3.30 വരെ ഓണ്‍ലൈനായി വില്‍പ്പന നടത്തും. താത്പര്യമുള്ളവര്‍ക്ക് spkkdrl.pol@kerala.gov.in എന്ന വെബ് സൈറ്റില്‍ എം.എസ്.ടി.സി. എല്‍.ടി.ഡി യുടെ നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0496 2523031
ഭിന്നശേഷിയുളളവര്‍ക്ക്സൗജന്യ ബുക്ക് ബൈന്‍ഡിംഗ്/ ലെതര്‍വര്‍ക്സ്പരിശീലനം
ബുക്ക് ബൈന്‍ഡിംഗ്/ ലെതര്‍വര്‍ക്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ ഭിന്നശേഷിയുളളവര്‍ക്ക് രണ്ടു വര്‍ഷം ദൈര്‍ഘ്യമുളള സൗജന്യ പരിശീലനം നല്‍കുന്നു.
സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിയുളളവര്‍ക്കുളള തൊഴില്‍ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം. അസ്ഥിസംബന്ധമായ വൈകല്യമുളളവര്‍, ബധിരര്‍, മൂകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ഏഴാം ക്ലാസ്സ്.പ്രായ പരിധി 30 വയസ്സ്. എസ്.സി/എസ്.ടി./ഒ.ബി.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് നല്‍കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് – 673008 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി മാര്‍ച്ച് 28. vtckkd@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും അപേക്ഷിക്കാം. ഫോണ്‍ 04952351403.
അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം എസ്.എസ.്എല്‍.സി, പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്സിനും ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിനും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ccek.org എന്നവെബ്സൈറ്റില്‍ മാര്‍ച്ച് 31 നകം ഓണ്‍ലൈനായോ അക്കാദമിയുടെ ഓഫീസില്‍ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല. രജിസ്റ്റര്‍ ചെയ്തവര്‍ ഏപ്രില്‍ രണ്ടിന് രാവിലെ ഐ.സി.എസ്.ആറില്‍ നടത്തുന്ന എഴുത്തുപരീക്ഷക്ക് ഹാജരാകണം. ഏപ്രില്‍ ആറിന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍ – 04942665489, 9645988778, 9846715386, 9746007504. വിലാസം – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് കരിമ്പന , ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍ – 679573. ഇ മെയില്‍ iscrgov–t@gmail.com.
സംസ്ഥാന സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ കോഴിക്കോട് സബ്ബ് സെന്ററില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്‌സിന്റെയും ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിന്റെയും ഒരു മാസത്തെ അവധിക്കാല കോഴ്‌സുകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. ഏപ്രില്‍ രണ്ടിനകം അപേക്ഷിക്കണം. ഫോണ്‍: 0495 2386400.
കെല്‍ട്രോണ്‍ അക്കൗണ്ടിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന, ജി.എസ്.ടി. ഉള്‍പ്പെടുത്തിയുള്ള കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതും പി.എസ്.സി നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതുമായ കോഴ്‌സാണിത്. താത്പര്യമുള്ളവര്‍ റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 0495 2301772.
മത്സ്യബോര്‍ഡ് ക്ഷേമ ധനസഹായം വിതരണം ചെയ്തു
അപകട ഇന്‍ഷൂറന്‍സ്, മാരകരോഗ ചികിത്സാധനസഹായം, വിവാഹ ധനസഹായം മരണാനന്തര ധനസഹായം തുടങ്ങി വിവിധ ക്ഷേമ ധനസഹായങ്ങള്‍ മത്സ്യബോര്‍ഡ് വിതരണം ചെയ്തു. വെസ്റ്റഹില്‍ ഫിഷറീസ് കോംപ്ലക്സിലും വടകര, തിക്കോടി ഫിഷറീസ് ഓഫീസുകളിലും മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി. പി. കുഞ്ഞിരാമന്‍ വിതരണം നിര്‍വ്വഹിച്ചു. മരണാനന്തര സഹായമായി ജില്ലയില്‍ 100 പേര്‍ക്ക് 15,000 രൂപ വീതവും വിവാഹ ധനസഹായമായി 94 പേര്‍ക്ക് 10,000 രൂപ വീതവും മാരക രോഗചികിത്സ സഹായമായി മൂന്ന് പേര്‍ക്ക് 64,058 രൂപയും അപകട ഇന്‍ഷൂറന്‍സ് ധനസഹായമായി 250,000 രൂപയുമാണ് നല്‍കിയത്. ആകെ 27,54,058 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. ഐസ് പ്ലാന്റില്‍ ജോലി ചെയ്യുന്നതിനിടെ യന്ത്രത്തില്‍പ്പെട്ട് വലത് കൈ നഷ്ട്ടപ്പെട്ട അനുബന്ധത്തൊഴിലാളി പയ്യോളി പുത്തന്‍പുരയില്‍ താഴെ ഖാലിദിന് 2,50,000 രൂപയുടെ ധനസഹായം അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു നല്‍കി. 2019 മാര്‍ച്ച് വരെയുള്ള വിവാഹ ധനസഹായ അപേക്ഷകളിലും 2019 സെപ്തംബര്‍ വരെയുള്ള മറ്റ് അപേക്ഷകളിലും തീര്‍പ്പുകല്‍പ്പിച്ചു. ധനസഹായ വിതരണ പരിപാടികളില്‍ മത്സ്യഫെഡ് ഭരണസമതിയോഗം സി.പി. രാമദാസന്‍, മേഖല എക്സിക്യൂട്ടിവ് അജിത. കെ, ജൂനിയര്‍ എക്സിക്യൂട്ടീവ് ആദര്‍ശ് സി., ഫിഷറീസ് ഓഫീസര്‍മാരായ ശോഭിഷ് ടി. പി, ജിതേഷ് ഇ കെ, അനിത പി. ബീന ടി പി, കൗണ്‍സിലര്‍മാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വാഹന ലേലം
കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ ഉപയോഗിച്ചു വന്നിരുന്നതും നിലവില്‍ കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചതുമായ കെഎല്‍ 01-ഇ8662 നമ്പര്‍ മഹീന്ദ്ര ജീപ്പ് കൊയിലാണ്ടി സിവില്‍ സ്പ്ലൈസ് ഓഫീസില്‍ നിലവിലെ സ്ഥിതിയില്‍ മാര്‍ച്ച് 13ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ലേലം ചെയ്യും. മാര്‍ച്ച് 13 ന് ഉച്ച രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ : 0496 2620253.
മ്യൂറല്‍, എംബ്രോയിഡറി ആന്റ് ഫാബ്രിക്ക് പെയിന്റിങ്ങ് സൗജന്യ പരിശീലനം
മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന മ്യൂറല്‍, എംബ്രോയിഡറി ആന്‍ഡ് ഫാബ്രിക്ക് പെയിന്റിങ്ങ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. അവസാന തീയതി മാര്‍ച്ച് 25. ഫോണ്‍ 0495 2432470, 9447276470.
എംപ്ലോയബിലിറ്റി സെന്ററില്‍ പരിശീലനം കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് ദിവസത്തെ സോഫ്റ്റ് സ്‌കില്‍ പരിശീലനം സംഘടിപ്പിക്കും. മുന്‍പ് പരിശീലനം ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ calicutemployabiltiycetnre@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ പേരും മൊബൈല്‍ നമ്പറും അയച്ചു കൊടുക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.