Local

പക്ഷിപ്പനി: 1700 പക്ഷികളെ കൊന്നു


പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയിലെയും  വെസ്റ്റ് കൊടിയത്തൂരിലെയും രോഗബാധിത പ്രദേശങ്ങളിലുള്ള 1700 പക്ഷികളെ പക്ഷിപ്പനി ദ്രുതകർമ്മസേന കൊന്നു.  അവയെ പ്രത്യേകം സജ്ജീകരിച്ച  സ്ഥലങ്ങളിൽ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.    രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി രോഗബാധിത പ്രദേശത്തെ കോഴി, താറാവ്, ഓമനപ്പക്ഷികൾ തുടങ്ങിയവയെയാണ് കൊന്നൊടുക്കിയത്.  ഇവയുടെ തീറ്റ, മുട്ട, കാഷ്ഠം എന്നിവയും ശേഖരിച്ച് തീയിട്ട് നശിപ്പിച്ചു.  വാർഡുകൾ തോറും ദ്രുതകർമ്മസേനയെ വിന്യസിച്ചാണ് ശേഖരണം നടത്തിയത്.   ദൗത്യം ഇന്നും ( മാർച്ച് 9 ) തുടരും. പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ സാംബശിവ റാവു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ.പ്രസാദ് എന്നിവർ നേതൃത്വം നൽകി.

വേങ്ങേരിയിലയും വെസ്റ്റ് കൊടിയത്തൂരിലെയും സൂക്ഷ്മനിരീക്ഷണ പ്രദേശങ്ങളിലും  കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും മാംസ വ്യാപാരം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. 

കൺട്രോൾ റൂം നമ്പർ 04952762050

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!