സൗദി അറേബ്യയില്‍ നാല് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഒമ്പത് രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്കേര്‍പ്പെടുത്തി. ഒരു സ്വദേശിക്കും രണ്ട് ബഹ്‌റൈന്‍ സ്വദേശികള്‍ക്കും ഒരു അമേരിക്കന്‍ പൗരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.
യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലേക്ക് സൗദി പൗരന്‍മാര്‍ക്കും വിദേശ പൗരന്‍മാര്‍ക്കും യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കുള്ള പ്രവേശനവും താത്കാലികമായി വിലക്കിയിട്ടുണ്ട്. ചൈനയിലേക്കുള്ള യാത്രയും പ്രവേശനവും സൗദി നേരത്തെ വിലക്കിയിരുന്നു. ഇന്ന് മുതല്‍ സ്‌കൂളുകള്‍ അടിച്ചിടാനും തീരുമാനിച്ചു. സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടുണ്ട്.

