National

പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറി; കാമുകിയെ യുവാവ് വെട്ടിക്കൊന്നു

തെലങ്കാനയിലെ നിര്‍മല്‍ ജില്ലയില്‍ പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയ കാമുകിയെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. മാതാപിതാക്കള്‍ ഉറപ്പിച്ച കല്യാണത്തിന് പെണ്‍കുട്ടി സമ്മതിച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്.

ജില്ലയിലെ ഖാനാപൂര്‍ പട്ടണത്തില്‍ വ്യാഴാഴ്ചയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഉച്ചയ്ക്ക് 1.30 ഓടെ തയ്യല്‍ സ്ഥാപനത്തില്‍ നിന്ന് സഹോദരിയോടൊപ്പം വരികയായിരുന്ന അലഖ്യ എന്ന യുവതിയെ കാമുകന്‍ ജുകാന്തി ശ്രീകാന്ത് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അലേഖ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തില്‍ യുവതിയുടെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്.

അലഖ്യയും ശ്രീകാന്തും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു യുവാവുമായി വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് അലഖ്യ തയ്യാറായി. ഇതോടെ ശ്രീകാന്തിനെ അലഖ്യ ഒഴിവാക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ശ്രീകാന്ത് അലേഖയെ ആക്രമിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!