ഇനിയുള്ള കാലം നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സില്‍ (എന്‍ഡിഎ) തുടരുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. താന്‍ ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു. എന്നാല്‍ ഒരിക്കല്‍ കൂടി എന്‍ഡിഎയില്‍ വന്നിരിക്കുകയാണ്. ഇവിടെ സ്ഥിരമായി ഉണ്ടാകും, ചാടി കളിക്കില്ലെന്നും നിതീഷ് കുമാര്‍.
”മുമ്പ് ഞങ്ങള്‍ (ബിജെപി-ജെഡിയു) ഒരുമിച്ചായിരുന്നു. ഇടയ്ക്ക് രണ്ട് തവണ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു. എന്നാല്‍ ഇപ്പോള്‍, ഒരിക്കല്‍ കൂടി എന്‍ഡിഎയിലേക്ക് വന്നിരിക്കുന്നു. ഇനി ഇവിടെ സ്ഥിരമായി ഉണ്ടാകും”- മാധ്യമങ്ങളോട് സംസാരിക്കവെ നിതീഷ് കുമാര്‍ തമാശരൂപേണ പറഞ്ഞു.

