കൊല്ലം: വര്‍ക്കലയ്ക്ക് സമീപം കടലില്‍ അജ്ഞാത കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കടലിന്റെ അടിത്തട്ടില്‍ സ്കൂബ ഡൈവര്‍മാരാണ് അവശിഷ്ടം കണ്ടെത്തിയത്.
അഞ്ചുതെങ്ങിനും വര്‍ക്കലയ്ക്ക് മധ്യേ നെടുങ്കണ്ടയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ പുതിയ ഡൈവിംഗ് സ്ഥലം കണ്ടെത്താനുള്ള തിരച്ചിലായിരുന്നു സ്കൂബ ഡൈവര്‍മാരുടെ സംഘം. മേല്‍പ്പരപ്പില്‍ നിന്നും 30 മീറ്റര്‍ ആഴത്തില്‍ എത്തിയപ്പോഴാണ് അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
രണ്ടാം ലോക യുദ്ധകാലത്ത് തകര്‍ന്ന ബ്രിട്ടീഷ് കപ്പലോ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കടലിന്റെ ആഴങ്ങളില്‍ പെട്ടുപോയ ഡച്ച് കപ്പലിന്റെ അവശിഷ്ടങ്ങളും ആകാമെന്നാണ് അനുമാനം.

