Kerala

കാസർഗോഡ് നഗരത്തിലെ സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികൾ; നടപടിയുമായി എംവിഡി

കാസർഗോഡ്: കാസർഗോഡ് നഗരത്തിലെ സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇതിനായി നഗരത്തിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് എൻഫോഴ്സ്‌മെൻറ് ആർ.ടി.ഒ കെ.ടി ദേവദാസ് പറഞ്ഞു.

ഇത് തടയുന്നതിന്റെ ഭാഗമായി നഗരത്തിൽ പ്രത്യേക പരിശോധന ആരംഭിക്കാനാണ് മോട്ടോർ വാഹന വകുപ്പിൻറെ തീരുമാനം. നഗരത്തിലെ സ്‌കൂൾ പരിസരങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കും. കൊവിഡിന് ശേഷം നഗരത്തിലെ മിക്ക ബസുകളിലും ക്ലീനർമാർ ഉണ്ടാകാറില്ല. ഇതിന്റെ ഭാഗമായാണ് രാവിലെയും വൈകുന്നേരവും സ്‌കൂൾ വിദ്യാർത്ഥികളെ സ്വകാര്യ ബസുകളിൽ ക്ലീനർമാരായി ഉപയോഗിച്ചിരുന്നത്. നിയമ ലംഘനം കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിൻറെ മുന്നറിയിപ്പ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!