രാജ്യസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.സഭയില്‍ ചില പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവന നിരാശാജനകമാണെന്നും അവരുടെ പെരുമാറ്റം രാജ്യതാത്പര്യത്തിന് എതിരെന്നും മോദി വിമര്‍ശിച്ചു.കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു മോദിയുടെ പ്രസംഗം. അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളില്‍ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ‘മോദി-അദാനി ഭായി ഭായി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികള്‍ക്കിടയിലും പ്രധാനമന്ത്രി തന്റെ പ്രസംഗം പൂര്‍ത്തിയാക്കി.കോണ്‍ഗ്രസ് ഭരിച്ച ആറ് ദശകം നിരര്‍ത്ഥകമായിരുന്നു. കോണ്‍ഗ്രസ് തകര്‍ത്ത രാജ്യത്തെ ബിജെപി സര്‍ക്കാരാണ് രക്ഷിച്ചത്. കോണ്‍ഗ്രസിന്റെ ലക്ഷ്യം കുടുംബക്ഷേമം മാത്രമായിരുന്നു. രാജ്യം നേരിട്ട പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് ഒരിക്കലും സാധിച്ചിട്ടില്ല. ഇനി കോണ്‍ഗ്രസുകാര്‍ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ജനം അവരെ തള്ളിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ട് ബിജെപി പൂട്ടിച്ചതില്‍ കോണ്‍ഗ്രസിനുള്ള വേദന തനിക്ക് മനസ്സിലാകുമെന്നും മോദി പരിഹസിച്ചു.
‘‘സഭയിലെ ചില അംഗങ്ങളുടെ പെരുമാറ്റവും ബഹളവും രാജ്യത്തിനാകെ നിരാശ പകരുന്നതാണ്. ഇത്തരക്കാരോട് ഒരു കാര്യം പറയാൻ ഞാനാഗ്രഹിക്കുന്നു. ഞങ്ങളുടെ നേരെ നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയധികം താമരകൾ വിരിയും. താമര വസന്തത്തിൽ നിങ്ങൾക്ക് എല്ലാവർക്കും തുല്യ പങ്കാളിത്തമുണ്ട്. പ്രതിപക്ഷത്തോടു ഞങ്ങൾ നന്ദി പറയുന്നു.’’– മോദി വ്യക്തമാക്കി.
പ്രതിപക്ഷം എറിയുന്ന ചെളിയിൽ താമര നന്നായിവളരും;,ആഞ്ഞടിച്ച് മോദി

