Kerala

കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ ഉള്ളൂരിലുള്ള വീടിനു നേരെ ആക്രമണം; ജനൽചില്ലുകൾ തകര്‍ത്തു, അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി.മുരളീധരന്‍റെ വീടിനു നേരെ ആക്രമണം. ഉള്ളൂരിലുള്ള വാടകവീടിന്‍റെ മുന്നിലെ ജനൽ ചില്ലുകൾ കല്ലു കൊണ്ട് ഇടിച്ചു തകർത്തിട്ടുണ്ട്. പ്രദേശത്ത് രക്തകറയുമുണ്ട്. വീടിന് പിന്നിലെ പടിയിലും രക്തക്കറയുണ്ട്. ജനൽ ചില്ല തകർത്തപ്പാൾ അക്രമിയുടെ കൈക്ക് പരിക്കേറ്റതാകാമെന്നാണ് സംശയം.

രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തക്കറ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരിന്നു. മെഡിക്കൽ കൊളജ് പൊലീസ് സ്ഥലത്തെത്തി അന്വഷണം തുടങ്ങി. മന്ത്രി തലസ്ഥാനത്ത് വരുമ്പോൾ മാത്രമാണ് ഈ വീട്ടിൽ താമസിക്കാറുള്ളത്. വീടിന് പുറകിലായി കേന്ദ്ര മന്ത്രിയുടെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!