കൊല്ലം: വീട്ടുമുറ്റത്ത് ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി. കൊല്ലം പുത്തൂരിലാണ് സംഭവം. വൈദ്യർ മുക്ക് സ്വദേശി 68 വയസുള്ള വിജയനാണ് മരിച്ചത്. സഹോദരി ശാന്തയാണ് മൃതദേഹം കത്തുന്ന നിലയിൽ കണ്ടത്. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിറക് അടുക്കിവെച്ച് തീ കത്തുന്ന നിലയിലായിരുന്നു. ഒടുവിലാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

