സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു.പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടു. ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള നിരക്ക് 500 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു. ആന്റിജന്‍ ടെസ്റ്റിന് 100 രൂപയാക്കി കുറച്ചു. സ്വകാര്യലാബുകളിലെ നിരക്ക് കുറച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്എന്നും ഉത്തരവില്‍ പറയുന്നു.കോവിഡ് പരിശോധനകള്‍ കൂടുന്ന സാഹചര്യത്തിലാണ് നിരക്ക് കുറക്കാനുള്ള തീരുമാനം. എല്ലായിടത്തും ഈ നിരക്ക് ബാധകമായിരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.