പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി കയത്തിൽ മുങ്ങിയ ജീവനുകൾക്ക് തുണയായിഎത്തിയത് പോലീസ് ഉദ്യോഗസ്ഥർ
കുന്ദമംഗലം മർക്കസിനടുത്ത് പൂനൂർ പുഴയിൽ കുളിക്കാനിറങ്ങവേ കാൽ വഴുതി വീണ് കയത്തിൽ അകപ്പെട്ട
കുട്ടിയേയും കുട്ടിയെ രക്ഷിക്കാനിറങ്ങിയ സ്ത്രീയെയും അതി സാഹസികമായി രക്ഷപ്പെടുത്തി കോഴിക്കോട് കണ്ട്രോൾ റൂം പോലീസ് ഉദ്യോഗസ്ഥർ.പെട്രോളിങ്ങിനായി പുഴക്ക് സമീപം എത്തിയ ഉദ്യോഗസ്ഥർ ആളുകളുടെ നിലവിളി കേട്ടാണ് സംഭവസ്ഥലത്ത് എത്തുന്നത്.ഇന്ന് ഉച്ച തിരിഞ്ഞ് 3 30 ഓടെ പുഴയിൽ അലക്കാനായിഎത്തവേ ആണ് സംഭവം നടക്കുന്നത് 13 വയസുകാരി കല്ലറ കോളനിയിലെ നജാഫാത്തിമയാണ് ആദ്യം വെള്ളത്തിലേക്ക് വീഴുന്നത് ശേഷം ഈ കുട്ടിയെ രക്ഷപെടുത്തുന്നതിനായി കുഞ്ചു എന്ന സ്ത്രീ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാൽ ഇവർക്ക് നീന്തൽ വശമില്ലായിരുന്നു കുട്ടിയുടെ പിതാവായ ഷുഹൂദ് വെള്ളത്തിലേക്ക് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നെങ്കിലും അവർക്ക് പൂർത്തിയാക്കാൻ സാധിച്ചില്ല.
ശേഷമാണ് ബഹളം കേട്ട് എത്തിയ എസ് ഐ സുബോദ് ലാൽ പ്രശാന്ത് എന്നിവർ വെള്ളത്തിലേക്ക് ചാടി കുഞ്ചു എന്ന സ്ത്രീയെ രക്ഷിച്ചു ശേഷമാണ് നജ്മയും വെള്ളത്തിൽ പോയ വിവരം അറിയുന്നത് ശേഷം പെട്ടന്ന് തന്നെ മുങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ കരക്കെത്തിച്ച് സി പി ഓ ആയ സജീഷ് ആശുപത്രിയിൽ എത്തിച്ചു.അങ്ങേയറ്റം പ്രശംസനീയമായ പ്രവർത്തിയാണ് ഇവിടെ ഈ പോലീസ് ഉദ്യോഗസ്ഥർ നടത്തിയത് സംയോജിതമായ ഇടപെടൽ രക്ഷിച്ചത് 2 ജീവനുകളാണ്. അബോധാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിയ കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു.