Kerala

കേരളം പിടിക്കാൻ ആം ആദ്‌മി; നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കും, അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്

കേരള നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ AAP സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു.

അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ ഉള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി കേരളത്തിൽ എത്തും. തുടർ തീരുമാനങ്ങൾ പിന്നിട് അറിയിക്കും എന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരളത്തിൽ മുഴുവൻ സീറ്റിലും മത്സരിക്കാൻ ദേശീയ നേതൃത്വം അനുമതി നൽകിയെന്ന് ആംആദ്മി കേരള അധ്യക്ഷൻ വിനോദ് മാത്യു പറഞ്ഞു.

പ്രചാരണത്തിന് അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ എത്തും. ഒറ്റയ്ക്ക് മത്സരിക്കാനാണ്തീരുമാനം. സ്ഥാനാർത്ഥിനിർണയം ഉൾപ്പെടെയുള്ള തീരുമാനങ്ങളിലേക്ക് ഉടനെ കടക്കും.

തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞു. കേരളത്തിലെ മൂന്നു മുന്നണിയിലും എതിർപ്പുള്ള ജനതയ്ക്കായി നാലാമത് ഒരു രാഷ്ട്രീയപ്പാർട്ടിയാണ് AAP എന്നും വിനോദ് മാത്യു വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!