kerala Kerala kerala politics

നിര്‍മിതബുദ്ധിയെ കാണുന്നത് ആകുലതയോടെ: വി. ഡി. സതീശന്‍

ഒരു ജനാധിപത്യവാദി എന്ന നിലയില്‍ നിര്‍മിതബുദ്ധിയെ ആകുലതയോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ഏകാധിപതികളായ ഭരണാധികാരികള്‍ അത് ദുരുപയോഗം ചെയ്യാനിടയുണ്ട്. സൂപ്പര്‍ ഇന്റലിജെന്റ് എന്ന നിലയിലേക്ക് നിര്‍മിത ബുദ്ധി കുതിക്കുമ്പോള്‍ അതുണ്ടാക്കുന്ന അപകടവും വലുതായിരിക്കും. ജനാധിപത്യവാദികള്‍ തടവിലാക്കപ്പെടുന്ന സാഹചര്യം വരാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിനം ടോക് സെഷനില്‍ ഒരു ജനാധിപത്യവാദിയുടെ ആകുലതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യവിരുദ്ധരുടെ കൈയിലെ ആയുധം വിദ്വേഷം ആണ്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പരം ആശ്രയിച്ചു നില്‍ക്കുകയാണ്. ഇന്ത്യന്‍ മതേതരത്വം മതത്തിന്റെ നിരാസമല്ല, എല്ലാ മതങ്ങളുടേയും ഉള്‍ച്ചേര്‍ക്കലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഏകാധിപതികയുടെ കാലത്ത് മാധ്യമങ്ങള്‍ രാജകൊട്ടാര വിദൂഷകരായി മാറുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമം എന്നത് സാധ്യമല്ലാത്ത അവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നു. ജനാധിപത്യം വെല്ലുവിളിക്കപ്പെടുമ്പോള്‍ നിലയ്ക്കാത്ത പോരാട്ടം ഏറ്റെടുക്കുന്ന പോരാളികളായി മാറുകയാണ് നമ്മുടെ കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.

സമ്പത്തിന്റെ കേന്ദ്രീകരണം വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കുമായി മാറുന്നു. ഭരണകൂടത്തിന്റെ പിന്തുണയോടെ അധികാരകേന്ദ്രങ്ങള്‍ സമ്പത്ത് വാരിക്കൂട്ടുന്നു. തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെങ്കില്‍ നിലവില്‍ അത് മുതലാളിമാര്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യുന്നു. അവകാശങ്ങളില്ലാത്ത തൊഴിലാളികളെ സൃഷ്ടിക്കാനാണ് ശ്രമം. ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ് സംഭവിക്കുന്നത്. തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത, ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമൂഹമാകുക എന്നതാണ് നമ്മുടെ കര്‍ത്തവ്യമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!