Kerala kerala

ലൈംഗിക അധിക്ഷേപക്കേസ്; ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി; തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി

കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കൊച്ചി സിജെഎം കോടതിയിലെത്തിച്ചത്. ബോബിയുടെ ഫോണ്‍ കോടതിയില്‍ ഹാജരാക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവര്‍ത്തിച്ചു.

ബോബി കോടതിയില്‍ ജാമ്യഹരജി നല്‍കും. ജാമ്യം ലഭിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ബോബിയുടെ സമാനമായ മറ്റ് പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്നും കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു.

തന്റേത് മുന്‍കൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണ്ണൂര്‍ മൊഴി നല്‍കിയിരുന്നു. വിവാദ പരാമര്‍ശം ആ വേദിയില്‍ മാത്രമായി പറഞ്ഞതാണ്. പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. നാല് മാസം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കിയതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും മൊഴിയില്‍ പറയുന്നു. കസ്റ്റഡിയില്‍ എടുത്ത ബോബിയുടെ ഫോണ്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം ബോബി ചെമ്മണ്ണൂര്‍ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അധിക്ഷേപ പരാമര്‍ശങ്ങളില്‍ കുറ്റബോധമില്ലെന്നായിരുന്നു നേരത്തെ ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം.

നടി ഹണി റോസ് നല്‍കിയ പരാതിയിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ ഉള്‍പ്പെടെ കാണിച്ചുകൊണ്ടായിരുന്നു വിശദമായ ചോദ്യംചെയ്യല്‍.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!