തമിഴ്നാട് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ ബഹളം. പ്രസംഗം പൂർണമായി വായിക്കാത്തതിനെ തുടർന്ന് സർക്കാർ ഗവർണർക്കെതിരെ പ്രമേയം പാസാക്കി. നടപടിക്രമങ്ങൾ അവസാനിക്കും മുമ്പ് ഗവർണറും സഭ വിട്ടുപോയി. സംസ്ഥാനത്തിന് കൂടുതൽ യോജിക്കുക ‘തമിഴകം’ എന്ന പേരാണ് എന്ന ഗവർണറുടെ പരാമർശത്തിലാണ് പ്രതിഷേധം തുടങ്ങിയത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ അടക്കമുള്ള കക്ഷികളുടെ അംഗങ്ങൾ ആണ് ഇറങ്ങിപ്പോയത്. ഡിഎംകെ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതിന് ശേഷം സഭയിൽ തുടർന്നു. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവർണർ വായിച്ചതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.
ഗവര്‍ണര്‍ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ സ്പീക്കര്‍ പരിഭാഷയില്‍ വായിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിയ ഗവര്‍ണര്‍ അദ്ദേഹത്തിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. പെരിയാറിന്റേയും അംബേദ്കറുടേയും കാമരാജിന്റേയും അണ്ണാദുരയുടേയും കരുണാനിധിയുടേയും സിദ്ധാന്തങ്ങളും ആശയങ്ങളും പിന്‍തുടരുന്ന സര്‍ക്കാര്‍ ദ്രാവിഡ മോഡല്‍ ഭരണമാണ് കാഴ്ചവെക്കുന്നത് എന്ന ഭാഗമാണ് ഒഴിവാക്കിയത്. ഈ ഖണ്ഡികയിലൊഴികെ എല്ലാഭാഗത്തും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പേര് ഗവര്‍ണര്‍ വായിക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗവും ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. സമാധാനത്തിന്റെ തുറമുഖമായി തമിഴ്‌നാട് മാറിയെന്നും വിദേശ നിക്ഷേപകരെ വലിയതോതില്‍ ആകര്‍ഷിക്കുന്നുവെന്നും എല്ലാമേഖലയിലും പുരോഗതി പ്രാപിക്കുന്നുവെന്നുമുള്ള ഭാഗമാണ് ഒഴിവാക്കിയത്.
എന്നാല്‍, പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ ഒഴിവാക്കി ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രമേയം പാസാക്കി

