കൊച്ചിയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്.കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്.തേവയ്ക്കൽ സ്വദേശി എ.കെ ശ്രീനിക്കാണ് കേബിൾ കുരുങ്ങി പരിക്കേറ്റത്. ശ്രീനിയെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മകനൊപ്പം ഇരുചക്രവാഹനത്തിൽ പോകുകയായിരുന്നു ശ്രീനി. അപകടാവസ്ഥയിൽ തൂങ്ങിക്കിടന്ന കേബിൽ വയർ മുഖത്തും കഴുത്തിലും കുരുങ്ങി.കേബിൾ വലിഞ്ഞ് സ്ട്രീറ്റ്‌ലൈറ്റ് തകർന്നു താഴെ വീണു. ബൈക്ക് മറിയാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായി
കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം;ബൈക്ക് യാത്രക്കാരന് പരിക്ക്
