ബ്രസീലിൽ പാർലമെന്റും സുപ്രീംകോടതിയും ആക്രമിച്ച് മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ അനുകൂലികൾ.പാര്‍ലമെന്റ് മന്ദിരം വളഞ്ഞ പ്രക്ഷോഭര്‍ ഞായറാഴ്ച പ്രസിഡന്റിന്റെ കൊട്ടാരവും സുപ്രീം കോടതിയും ആക്രമിച്ചു. ‘ഫാസിസ്റ്റ് ആക്രമണം’ എന്നാണ് സംഭവത്തോട് പ്രസിഡന്റ് ലുല ഡ സില്‍വ പ്രതികരിച്ചത്.ബ്രസിൽ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ബോൾസനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി കലാപം സൃഷ്ടിച്ചത്.
കലാപകാരികൾ കൈയ്യടക്കിയ തന്ത്രപ്രധാന മേഖലകളുടെയെല്ലാം നിയന്ത്രണം സുരക്ഷാസേന തിരിച്ചു പിടിച്ചിട്ടുണ്ട്.പാർലമെന്റ് മന്ദിരം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന മേഖലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. 200ലധികം വരുന്ന അക്രമികളെ പൊലീസ് പിടികൂടിയുണ്ട്. ഇവിടേയ്ക്ക് ഇവരെ എത്തിച്ച 40 ബസുകളും പൊലീസ് പിടിച്ചെടുത്തു.
നീണ്ട 34 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ബ്രസീലില്‍ അധികാരത്തിലിരുന്ന ഒരു പ്രസിഡന്റ് പരാജയപ്പെടുന്നത്. ഡ സില്‍വ 50.9 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ബൊല്‍സൊനാരോ 49.1 ശതമാനം വോട്ടുകളാണ് നേടിയത്.അതേസമയം ബ്രസീലിയൻ സംഘർഷത്തിൽ ഉത്കണ്ഠയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീലിയൻ അധികാരികൾക്ക് പൂർണ പിന്തുണ നൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ ടാഗ് ചെയ്താണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.