സുൽത്താൻ ബത്തേരി ടൗണിൽ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ അരിശി രാജ എന്ന പിഎം 2-വിനെ ഒടുവിൽ പിടികൂടി വനവകുപ്പ്.മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ പ്രത്യേക ദൗത്യസംഘം പി.എം. ടുവിനെ മയക്കുവെടിവെച്ചു. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം. 2-ന് മയക്കുവെടിയേറ്റത്. വെടിയേറ്റ ആന മയങ്ങാൻ 45 മിനിറ്റെങ്കിലും വേണ്ടി വരും എന്നാണ് കരുതുന്നത്. . വനമേഖലയിലും ഇടയ്ക്ക് ജനവാസമേഖലയിലുമായി അതിവേഗം നീങ്ങുകയായിരുന്ന പിഎം ടുവിനെ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വനംവകുപ്രപ്പ് പിന്തുടര്‍ന്ന് നിരീക്ഷിച്ചു വരികയായിരുന്നു. പിഎം 2വിനൊപ്പം മറ്റൊരു കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ദൗത്യം സങ്കീര്‍മണമാക്കിയിരുന്നു. ആനയെ മുത്തങ്ങയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട് ജെസിബി ഉപയോഗിച്ച് പാതയൊരുക്കിയാണ് ആനയെ കയറ്റാനുള്ള വാഹനം വനപ്രദേശത്തേക്ക് പോകുന്നത്.