Health & Fitness National News

24 മണിക്കൂറിനിടെ രാജ്യത്ത് 18,222 പേര്‍ക്ക് കൊവിഡ്, 238 മരണം

24 മണിക്കൂറിനിടെ രാജ്യത്ത് 18,222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.04 കോടിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 228 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,50,798 ആയി ഉയര്‍ന്നു.

വെള്ളിയാഴ്ച 19,253 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 2,24,190 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,04,31,639 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,00,56,651 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 18 കോടി സാമ്പിളുകള്‍ പരിശോധിച്ചു. 24 മണിക്കൂറിനിടെ 9.16 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്ക പടര്‍ത്തുന്നുണ്ട്. അതിവ്യാപന ശേഷിയുള്ളതാണ് ഈ വൈറസ്. 80ല്‍ അധികം പേര്‍ക്കാണ് ഇതുവരെ അതിവ്യാപന വൈറസ് ബാധ സ്ഥിരീകരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!