പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കളന്‍തോട് കരിയാങ്കുളങ്ങര മുതല്‍ കട്ടാങ്ങല്‍ വരെ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. കണ്‍വീനര്‍ കെ. കാദര്‍ മാസ്റ്റര്‍, ചെയര്‍പേര്‍സണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന എന്നിവര്‍ നേതൃത്വം നല്‍കി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശന്‍, സിപിഎം പ്രതിനിധി വിനോദ് കുമാര്‍, വി സുന്ദരന്‍, സിപിഐ പ്രതിനിധി ചൂലൂര്‍ നാരായണന്‍, കോണ്‍ഗ്രസ് പ്രതിനിധി ടി.കെ സുധാകരന്‍, ഇസ്മയില്‍, ഹംസ മാസ്റ്റര്‍, ഗോപാലകൃഷ്ണന്‍, കട്ടാങ്ങല്‍ അരമനയിലെ മാനേജര്‍ ജോണ്‍ തോമസ് മറ്റ് ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധിപേര്‍ പങ്കെടുത്തു.