Local

അറിയിപ്പുകള്‍

ഗതാഗത നിയന്ത്രണം

ജില്ലയിലെ കോഴിക്കോട് ബാലുശ്ശേരി റോഡില്‍ ചേളന്നൂര്‍ 7/6 ല്‍ കള്‍വര്‍ട്ട്, ഡ്രെയിനേജ് നിര്‍മ്മാണം നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബാലുശ്ശേരി നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ 7/6 ല്‍ നിന്നും തിരിഞ്ഞ് പണ്ടാരത്താഴം അമ്പലത്തുകുളങ്ങര വഴിയും കോഴിക്കോട് നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ നിലവിലുളള റോഡ് വഴിയും പോവേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗാര്‍ഹിക മേഖലയില്‍ തൊഴിലവസരം

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സമൂഹത്തില്‍ സാമ്പത്തിമായി പിന്നാക്കം നില്‍ക്കുന്നവരും അസംഘടിതരുമായ വനിതകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി വനിതകളെ വിദേശ ഗാര്‍ഹിക മേഖലയില്‍ നോര്‍ക്ക റൂട്ട്സ് മുഖാന്തിരം തെരഞ്ഞെടുത്ത് നിയമനം നല്‍കും. കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് കമ്പനിയായ അല്‍ദൂര ഫോര്‍ മാന്‍ പവര്‍ മുഖേനയാണ് നിയമനം. 30 നും 45 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. ശമ്പളം 110 കുവൈറ്റ് ദിനാര്‍ (ഏകദേശം 25,000 രൂപ). തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്മെന്റ് സൗജന്യമാണ്. വിദേശത്ത് ജോലി ചെയ്യാന്‍ സന്നദ്ധരായ 1000 വനിതകളെ കണ്ടെത്തി നിയമനം നല്‍കുന്നതിനാണ് തീരുമാനം. നിലവില്‍ അല്‍ദൂര കമ്പനിയുമായുള്ള കരാര്‍ പ്രകാരം റിക്രൂട്ട്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും  കരാറില്‍ ജോലി ചെയ്യേണ്ടി വരും. താല്‍പര്യമുള്ള വനിതകള്‍ വിശദമായ, ബയോഡാറ്റ, ഫുള്‍ സൈസ്  കളര്‍ ഫോട്ടോ, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതം ജനുവരി ഒന്‍പത്, 10 തിയതികളില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് രണ്ട്  മണി മുതല്‍ നാല് മണി വരെയും ഒളവണ്ണ ഗ്രാമ പഞ്ചായത്തില്‍ നടക്കുന്ന പോസ്റ്റ് രജിസ്ട്രേഷനില്‍ പങ്കെടുക്കണമെന്ന് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ അറിയിച്ചു.

ലൈഫ് കുടുംബസംഗമവും അദാലത്തും 

കോഴിക്കോട് ജില്ലയില്‍ ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപാലിറ്റികള്‍ കേന്ദ്രീകരിച്ച് ലൈഫ് കുടുംബസംഗമവും അദാലത്തും നടത്തും സ്ഥലം തീയ്യതി എന്നിവ ക്രമത്തില്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – ജനുവരി 9 ടാഗോര്‍ സെന്റിനറി ഹാള്‍
തൂണേരി ബ്ലോക്ക് പഞ്ചായത്ത് – ജനുവരി 10 തൂണേരി ബ്ലോക്ക് 
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് – ജനുവരി 10 – സൂരജ് ഓഡിറ്റോറിയം കൊയിലാണ്ടി
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് – ജനുവരി 11 – ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് – ജനുവരി 12 –  ബ്ലോക്ക് ഓഫീസിന് സമീപം
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് – ജനുവരി 13 –  ഗ്രീന്‍ അറീന ഓഡിറ്റോറിയം ബാലുശ്ശേരി
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് – ജനുവരി 14 – ശ്രീകൃഷ്ണ മന്ദിരം ഓഡിറ്റോറിയം പന്തീരങ്കാവ്
വടകര മുനിസിപ്പാലിറ്റി – ജനുവരി 13 – ടൗണ്‍ഹാള്‍ വടകര
പയ്യോളി മുനിസിപ്പാലിറ്റി – ജനുവരി 13 – പെരുമ ഓഡിറ്റോറിയം പയ്യോളി
മേലടി ബ്ലോക്ക് പഞ്ചായത്ത് – ജനുവരി 14 – ടി.കെ കണ്‍വെന്‍ഷന്‍ സെന്റര്‍ മേപ്പയ്യൂര്‍
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് – ജനുവരി 14 – ബ്ലോക്ക് പഞ്ചായത്ത് ഹാള്‍
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് – ജനുവരി 14 – ബ്ലോക്ക് പഞ്ചായത്തിന് സമീപം
കൊയിലാണ്ടി മുനിസിപ്പാലിറ്റി – ജനുവരി 14 – മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ കൊയിലാണ്ടി
ഫറോക്ക് മുനിസിപ്പാലിറ്റി – ജനുവരി 14 – കമ്മ്യൂണിറ്റി ഹാള്‍ ഫറോക്ക്
മുക്കം മുനിസിപ്പാലിറ്റി – ജനുവരി 15 –
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് – ജനുവരി 16 – കുറ്റ്യാടി മരുതോങ്കര റോഡിന് സമീപം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!