ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പിലാക്കാനിരിക്കെ പ്രതികളിലൊരാള്‍ തിരുത്തല്‍ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു.
ജനുവരി 22 നാണ് ് വധശിക്ഷ വിധിച്ചത്. പ്രതിയായ വിനയ് ശര്‍മയാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. കേസില്‍ മുകേഷ്, രവി, വിനയ്, അക്ഷയ് എന്നീ പ്രതികളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കുക.
മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്നില്‍ തിരുത്തല്‍ ഹരജി, ദയാഹരജി എന്നീ വഴികളാണ് മുന്നിലുള്ളത്.
തീഹാര്‍ ജയിലില്‍ ഇന്നലെ എത്തിയ അഭിഭാഷകര്‍ക്ക് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള വക്കാലത്ത് പ്രതികള്‍ നല്‍കിയിരുന്നു.
നേരത്തെ കേസില്‍ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു. ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി 2017 ല്‍ നിര്‍ഭയക്കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.

