Local

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമം നടത്തി

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുബ സംഗമവും അദാലത്തും
കാരാട്ട് റസാഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ
അസമത്വം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തുല്യത ഉറപ്പുവരുത്തുന്നതിനായി കേരള സർക്കാരിന്റെ സ്വപന പദ്ധതികളിലൊന്നായ ലൈഫ് പദ്ധതി ഏറെ പ്രയോജനപ്രദമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ അധ്യക്ഷത വഹിച്ചു. ജോയിന്റ് ബിഡിഒ അബ്ദുൾ ഖാദർ റിപോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒൻപത് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള ആയിരത്തി എഴുപത്തിയഞ്ച് ലൈഫ് ഗുണഭോക്തൃ കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഗസ്തി പല്ലാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ സി ഹുസൈൻ മാസ്റ്റർ, ലിസി ചാക്കോ, പി വി പങ്കജാക്ഷൻ, ബേബി രവീന്ദ്രൻ, പി ടി അഗസ്റ്റിൻ, സക്കീന ടീച്ചർ, ഹാജറ കൊല്ലരുകണ്ടി, സ്ഥിരം സമിതി ചെയർമാൻമാരായ ഒതയോത്ത് അഷറഫ്, ബീന ജോർജ്,
ലീലാമ്മ ജോസ്ബ്ലോ, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ഏലിയാമ്മ ജോർജ്, റംല ഒ കെ എം കഞ്ഞി, ടി അലിയ്യി മാസ്റ്റർ, ആൻസി സെബാസ്റ്റ്യൻ, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, എ പി ഹുസൈൻ,  ശശി ചക്കാലക്കൽ, സി.ടി വനജ, പി.കെ മൊയ്തീൻ ഹാജി, ഡോ. കേശവനുണ്ണി എന്നിവർ സംസാരിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജിൻ പി ജേക്കബ് സ്വാഗതവും ജോയിന്റ് ബി ഡി ഒ രാജീവ് നന്ദിയും പറഞ്ഞു.
 പതിനെട്ട് സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങളും ലഭ്യമാക്കിയിരുന്നു. സംഗമത്തിൽ പങ്കെടുത്ത കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!