ആനയാംകുന്ന് സ്‌കൂളില്‍ പടര്‍ന്നത് എച്ച്1 എന്‍ 1 എന്ന് സ്ഥിരീകരിച്ചതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്. ഇന്നലെ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പനി എച്ച്വണ്‍എന്‍വണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. അഞ്ചു സാംപിളുകളാണ് പരിശോധിച്ചത്. പനിപടര്‍ന്ന് 216 പേര്‍ക്കാണ്. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 163 കുട്ടികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് പനിബാധിച്ചത്. തൊട്ടടുത്ത ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും പനി പടര്‍ന്നതോടെ സ്‌കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി സ്‌കൂളിന് നേരത്തെ തന്നെ വെള്ളിയാഴ്ച വരെ അവധി നല്‍കിയിരുന്നു.
ആനയാംകുന്ന് സ്‌കൂളിലെ ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ ശക്തമായ പനി കാരണം വീടുകളില്‍ കിടപ്പിലുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ധേശ പ്രകാരമുള്ള വിദഗ്ധരായ മെഡിക്കല്‍ സംഘം അവരുടെ വീടുകളില്‍ ചെന്ന് പരിശോധിക്കുന്നതാണ്.
അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ രക്ഷിതാക്കള്‍ ഈ നമ്പറില്‍ വാട്‌സപ്പ് ചെയ്തു കൊടുക്കണം. whats app No.9495242181
അതേസമയം പനി ബാധിതരായ എല്ലാ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, അവര്‍ക്കറിയാവുന്ന പനി ബാധിതരായ നാട്ടുകാരും 9 മണിക്ക് ആരംഭിച്ച സ്‌കൂളില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ എത്തിച്ചേരണം എന്നും വിദഗ്ദരായ ഡോക്ടര്‍മാരുടെ പരിശോധന ഉണ്ടായിരിക്കും എന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.