ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ വിജയമുറപ്പിച്ച് ബി.ജെ.പി വിജയാഘോഷം തുടങ്ങി.ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനമായ കമലത്തിൽ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു,ഗുജറാത്തിൽ ബിജെപിക്ക് വന്‍ വിജയമാണ് എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചത്. ഇത് ശരിവയ്ക്കുന്ന പ്രകടനമാണ് ബിജെപി നടത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സീറ്റുനേട്ടമാണ് ഭരണകക്ഷിയായ ബിജെപി നടത്തുന്നത്. 1985 ല്‍ കോണ്‍ഗ്രസ് നേടിയ 141 എന്ന സീറ്റു നേട്ടമാണ് ബിജെപി 2022 ല്‍ മാറ്റിമറിക്കുന്നത്.വോട്ടെണ്ണൽ ദിവസം പ്രത്യേക തയ്യാറെടുപ്പിനായി പ്രാദേശിക തലത്തിൽ പ്രവർത്തകരുമായി പ്രത്യേക സെഷൻ ആരംഭിച്ചിട്ടുണ്ടെന്നും അതിന്‍റെ ഫലം ഡിസംബർ 8 ന് ദൃശ്യമാകുമെന്നും ഗുജറാത്ത് ബി.ജെ.പി ജനറൽ സെക്രട്ടറി പ്രദീപ് സിംഗ് വഗേല പറഞ്ഞിരുന്നു.