Kerala News

കായിക മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല;തലമുണ്ഡനം ചെയ്ത് സെക്രട്ടറിയേറ്റിനുമുമ്പില്‍ കായിക താരങ്ങളുടെ പ്രതിഷേധം

അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് തലമുണ്ഡനം ചെയ്ത് സെക്രട്ടറിയേറ്റിനുമുമ്പില്‍ കായിക താരങ്ങളുടെ പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് കായികമന്ത്രി വി അബ്ദുറഹിമാന്‍ ചര്‍ച്ച നടത്താമെന്ന് പറഞ്ഞെങ്കിലും ചര്‍ച്ച നടത്തിയില്ലെന്നും കായിക താരങ്ങൾ പറഞ്ഞു. കഴിഞ്ഞ എട്ട് ദിവസമായി കേരളത്തിനായി ദേശീയ മത്സരത്തിലടക്കം പങ്കെടുത്ത എഴുപത്തിയൊന്നോളം കായിക താരങ്ങളാണ് സെക്രട്ടറിയയേറ്റിനു മുമ്പില്‍ പ്രതിഷേധിക്കുന്നത്.

ബുധാനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകാതെ വന്നപ്പോഴാണ് കായിക താരങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം കായിക താരങ്ങള്‍ കായിക താരങ്ങള്‍ ചര്‍ച്ചയ്ക്ക് പോയെങ്കിലും മന്ത്രിയെ കാണാതെ മടങ്ങേണ്ടിവന്നു.

സമരം ചെയ്യുന്ന കായിക താരങ്ങളെ കാണാന്‍ മന്ത്രി ഇതുവരെ കൂട്ടാക്കിയിട്ടില്ല. ‘അഞ്ചുതവണ മന്ത്രിയുടെ ഓഫീസിലേക്ക് പോയെങ്കിലും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് തിരിച്ചുവിട്ടു. അര്‍ഹതപ്പെട്ട നിയമനത്തിന് വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. സര്‍ക്കാരില്‍ നിന്നുളള അവഗണന കായിക താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. കായികതാരങ്ങൾ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!