Kerala News

പൂവാർ റിസോട്ടിലെ ലഹരിപ്പാര്‍ട്ടി: ജാമ്യത്തില്‍ വിട്ടവരെ വിളിച്ചുവരുത്തും;ലഹരി പാര്‍ട്ടിക്ക് പിന്നില്‍ വമ്പന്‍ റാക്കറ്റെന്ന് സൂചന

പൂവാര്‍ റിസോട്ടിലെ ലഹരിപ്പാര്‍ട്ടിയില്‍ വിപുലമായ അന്വേഷണം നടത്താൻ അന്വേഷണ സംഘം.കാരക്കാട്ടെ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടിക്ക് പിന്നില്‍ വമ്പന്‍ റാക്കാറ്റെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിനായി കേസില്‍ ജാമ്യം നല്‍കി വിട്ടയച്ചവരെ തിരികെ വിളിച്ചുവരുത്തുമെന്നും അന്വേഷണ സംഘം പറഞ്ഞു,. കേസിലെ അന്തര്‍ സംസ്ഥാന ബന്ധങ്ങളില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്താനാണ് എക്‌സൈസിന്റെ തീരുമാനം. തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

അതേസമയം കേസില്‍ നേരത്തെ റിമാന്‍ഡിലായ അക്ഷയ് മോഹന്‍, അതുല്‍, പീറ്റര്‍ ഷാന്‍ എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയേക്കും. ലഹരി പാര്‍ട്ടി സംഘടിപ്പിച്ചതില്‍ ഇവകരാണ് പ്രധാന വഹിച്ചത് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിര്‍വാണ എന്ന കൂട്ടായ്മയുമായി നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലുള്ള ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്നാണ് സൂചന. അതിനാല്‍ ഇവരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!