Trending

അറിയിപ്പുകൾ

Download Free png megaphone - DLPNG.com

റേഷന്‍ കാര്‍ഡ് അപേക്ഷ 17 മുതല്‍

വടകര താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ മുന്‍ഗണന കാര്‍ഡ് (ബിപിഎല്‍) ഉള്‍പ്പെടെ റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഇനി ഡിസംബര്‍ 17 മുതലേ സ്വീകരിക്കുകയുള്ളൂവെന്ന്് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

റിക്രൂട്ട്മെന്റ് റാലി 16ന്

വനിതാ മിലിറ്ററി പോലീസ് ജനറല്‍ ഡ്യൂട്ടിയിലേക്ക് അപേക്ഷിച്ചുവര്‍ക്കുളള റിക്രൂട്ട്മെന്റ് റാലി ഡിസംബര്‍ 16ന് ബാഗ്ലൂര്‍ ജയനഗറിലെ കിട്ടൂര്‍ രാണിച്ചെല്ലമ്മ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2771881.

റോഡ് നവീകരണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ജോലികള്‍ നടക്കുന്ന സാഹചര്യത്തില്‍ പാതയോരങ്ങളില്‍ കുഴിയെടുക്കുന്നത് ഉള്‍പ്പടെയുള്ള റോഡ് നവീകരണ പ്രവൃത്തികള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍, വെബ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് റോഡ് പ്രവൃത്തികള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. അത്യാവശ്യമുള്ള റോഡ് പ്രവൃത്തികള്‍ ഒഴികെയുള്ളവ ഡിസംബര്‍ 16 വരെ നിര്‍ത്താനാണ് നിര്‍ദ്ദേശം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!