
ലാസൽഗാവ്: രാജ്യത്ത് സവാളയ്ക്ക് വില കുതിച്ചുകയറുകയും കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയ്ക്ക് 140 രൂപയായിരുന്നു വില. ഇപ്പോൾ ഉള്ളിക്ക് ഓരോ ദിവസവും 10 രൂപയിൽ അധികം വിലയാണ് കുറയുന്നത്. ലാസൽഗാവിൽ ഇപ്പോഴത്തെ വില 90 രൂപയാണ്. വരും ദിവസങ്ങളിൽ കുറയാനുള്ള കാരണം ‘ ഉള്ളിവിളവെടുക്കൽ ആരംഭിച്ചു.ഒരു ഏക്കറിൽ നിന്ന് 5ട്രാക്ടർ ഉള്ളി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 3ട്രാക്ക്ടർ ഉള്ളി മാത്രമാണ് കൃഷിക്കാർ വിളവ് കിട്ടുന്നത്. അത് തന്നെ വില നന്നേ താഴെ വരാൻ സാധ്യത കുറവാണ്.കഴിഞ്ഞ തവണഇതേസമയം ഉള്ളിക്ക് കിലോക്ക് 14 രൂപ വരെയായിരുന്നു വില.
പച്ചക്കറിവില്‍പ്പന മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉള്ളിവില സൃഷ്ടിച്ചിരിക്കുന്നത്. നാസിക്ക്, പിപിള്‍ഗാവ്, ലാസല്‍ഗാവ്, ഉമ്രാണ, ഈ മേഖലയിലാണ് ഉള്ളി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത്. ലോകത്തെല്ലായിടത്തേക്കും കയറ്റുമതി ചെയ്യുന്നതും ഈ പ്രദേശത്തെ ഉള്ളിയാണ്.
സവാള വില ഉയര്‍ന്നതോടെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത് നിലനിൽക്കുന്നുണ്ട്. സവാള വില വര്‍ധനയില്‍ രാജ്യത്താകമാനം കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു അന്ന് അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര വാണിജ്യ മന്ത്രാലയം കയറ്റുമതി നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ കനത്ത മഴ മൂലമുണ്ടായ വിളനാശമാണു വില കൂടാന്‍മറെറാരു കാരണം.
എക്സ്പോര്‍ട്ടിങ് നിര്‍ത്തിവെക്കാനുള്ള തീരുമാനം വലിയ തോതില്‍ കയററു മതികച്ചവടക്കാരെ ബാധിച്ചിട്ടുണ്ട്. ബോംബെയില്‍ മാത്രം 250 ഓളം എക്സ്പോര്‍ട്ടേര്‍സുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍, മലേഷ്യ, കൊളമ്പോ, റിയൂണിയന്‍, പോര്‍ട്ട്കിലണ്‍, എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കയറ്റിഅയക്കുന്നത്.
കയറ്റുമതി നിരോധിച്ചകോടെ ഗള്‍ഫ് രാജ്യങ്ങളിലടക്കം പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂടിയെങ്കിലും രുചിയില്‍ ഇന്ത്യന്‍ സവാളയ്ക്കു തുല്യമാകില്ല.
ചെറുകിട കച്ചവടക്കാരെയും കൃഷിക്കാരെയും എല്ലാവര്‍ക്കും വലിയ പ്രതിസന്ധിയായിരിക്കുകയാണ് നിലവിലെ അവസ്ഥ.കേരളത്തിൽ വരും ദിവസങ്ങളിൽ വില കുത്തനെ വിലതാഴെക്ക് വരാനുള്ള സാധ്യത തെളിയുകയാണ്. അതോടെ ജനങ്ങൾ അൽപം ആശ്വാസം ലഭിക്കും.

