Local

ഉപജില്ല കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ലിയാൻ സി

നായർ കുഴിയിൽ വെച്ച് നടക്കുന്ന കുന്ദമംഗലം ഉപജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ ലിയാൻ സി, എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. ചേരിക്കമ്മൽ മുജീബ് റഹ്മാൻ , സാലിഹ ദമ്പതികളുടെ മകളാണ് ലിയാൻ സി. കൂടാതെ കലയോടൊപ്പം പഠനത്തിലും ഏറെ മികവ് പുലർത്തുന്ന വിദ്യാത്ഥിയാണ്.

അതേസമയം കലാധ്യാപകരുടെ നേതൃത്വത്തിൽ ലൈവായി ലഹരിക്കെതിരെ നടന്ന വരയും, അവരുടെ ഇൻസ്റ്റലേഷനും കലോത്സവത്തിൽ ശ്രദ്ധേയമായി. വിശിഷ്ടാതിഥികൾക്ക് പ്രശസ്ത ചിത്രകാരനായ സിഗ്നിദേവരാജ് വരച്ച ചിത്രങ്ങൾ നൽകി. സ്വാഗത ഗാനവും സ്വാഗത ന്യത്തവും എല്ലാവർക്കും ആവേശമായി. എല്ലാ വിദ്യാലയങ്ങളിൽ നിന്നും ലഹരിക്കെതിരെ വരച്ച പോസ്റ്ററുകൾ ഡിസ്പ്ലേ ചെയ്ത് ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തി. Nടട ൻ്റെയും MPTA യുടെയും നേതൃത്വത്തിൽ ചുരുങ്ങിയ ചിലവിൽ ഭക്ഷണം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വിവിധ വേദികളിലെ പ്രോഗ്രാമുകൾ റിക്കോർഡിങ്ങ് നടത്തി. എല്ലാ കമ്മറ്റികളും കൂട്ടായ്മയോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. തൽസമയ റിസൽറ്റും അതുപോലെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യാൻ കഴിഞ്ഞു. മുൻവർഷം പങ്കെടുത്ത കുട്ടികളുടെ ഇരട്ടി പാർട്ടിസിപ്പേഷൻ ഈ വർഷം പരിപാടിക്ക് ഉണ്ടായി.

ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണയില്ല; ഗവർണർക്കെതിരായി വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത് എൽഡിഎഫ്

​തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത് എൽഡിഎഫ്. ​ഗവർണർക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് വിമർശനം. ധനമന്ത്രിയെ പുറത്താക്കാണമെന്ന് നിർദ്ദേശിച്ചത് ഇതിന്റെ ഭാഗമായാണെന്നും ലഘുലേഖയിൽ പറയുന്നു. വീടുകൾ തോറും ലഘുലേഖാ വിതരണം ചെയ്തു. ചാൻസിലറുടെ നീക്കങ്ങൾ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ആർഎസ്എസിന്റെ ചട്ടുകമായ ​ഗവർ‌ണറുടെ നടപടികളെ ചെറുത്ത് തോൽപ്പിക്കണമെന്നും ലഘുലേഖയിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.

ഇടത് മുന്നണിക്കും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിശിത വിമർശനവുമായി ​ഗവർണർ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആ​ഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ​ഗവർണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ എം വി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണ്. ആ കരുത്തിന്റെ നേരെ നോക്കി കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഭീഷണിക്കും കീഴടങ്ങുന്ന പ്രശ്നമില്ല എന്നത് ​ഗവർണർ മനസ്സിലാക്കുന്നതാണ് നല്ലത്. കേന്ദ്രത്തിലേക്ക് റിപ്പോർട്ട് നൽകുമെന്ന ഭയമൊന്നും സിപിഎമ്മിനില്ല. ഏത് വിവാദത്തിൽ വേണമെങ്കിലും ഇടപെടട്ടെ. തുറന്ന പുസ്തകം പോലെ എല്ലാം ജനങ്ങൾക്ക് മുന്നിലുണ്ട്. ജനങ്ങൾ ആ​ഗ്രഹിക്കാത്ത ഒരു നിലപാടും സിപിഎമ്മും ഇടത് മുന്നണിയും കൈകാര്യം ചെയ്യില്ല. ജനങ്ങൾക്ക് ഒപ്പമാണ്, ജനങ്ങൾക്ക് വേണ്ടിയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!