ഇന്ധന വിലവർധന നികുതിയുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് എതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന പ്രതിഷേധ സമത്തില് പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്. ചക്രസ്തംഭന സമരം നടക്കുന്ന സമയത്ത് നിയമസഭയിലായിരുന്നു പ്രതിപക്ഷ നേതാവ്.മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയമാണ് സഭയിൽ നടന്നത്. ഇവിടെ ഞാൻ തന്നെ വേണ്ടേ എന്നും, സമരത്തിന് കെ.പി.സി.സി. പ്രസിഡൻ്റ് ഒക്കെയുണ്ടല്ലോ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. സമരത്തിനു പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് മറുപടിയും പറഞ്ഞില്ല.അതേസമയം, എല്ലാ നേതാക്കളും എല്ലായിടത്തും പങ്കെടുക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പ്രതികരിച്ചു.
വഴി തടഞ്ഞുള്ള സമരത്തിന് താന്‍ വ്യക്തിപരമായി എതിരാണെന്ന് നേരത്തെ തന്നെ വിഡി സതീശന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ചക്ര സ്തംഭന സമരത്തിലെ പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യവും ചര്‍ച്ചയാവുന്നത്.