പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ പരാതികിട്ടി വെറും 48 മണിക്കൂറിനുള്ളിലാണ് ഉണ്ണികുളം പീഢനക്കേസ് പ്രതി രതീഷ് പിടിയിലായത്. കുട്ടിയുടേയും മാതാപിതാക്കളുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്താണ് പൈശാചികമായ ഈ കുറ്റകൃത്യത്തിന് മുതിര്‍ന്നതെന്ന അനുമാനത്തിലെത്തിയ അന്വേഷണസംഘം കുട്ടിയുടെ അച്ഛന്റെ പരിചയക്കാരിലാരെങ്കിലുമാവാം പ്രതിയെന്ന ഊഹത്തില്‍ മുന്നോട്ട് പോയെങ്കിലും മലയാളിയാണെന്നും അയല്‍പ്പക്കക്കാരനാണെന്നും കുട്ടി പ്രതികരിച്ചതോടെയാണ് കേസ് രതീഷിലേക്കെത്തുന്നത്. പോലീസ് ലഭ്യമാക്കിയ പത്തോ ഇരുപതോ അയല്‍വാസികളുടെ ചിത്രങ്ങളില്‍ നിന്നും ആദ്യകാഴ്ച്ചയില്‍ തന്നെ കുട്ടി പ്രതിയെ തിരിച്ചറിയുകയായിരുന്നു. വലിയ ഒരു കേസായതിനാല്‍ പ്രതിയെ തിരിച്ചറിയുന്നതില്‍ കുട്ടിക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്നറിയാന്‍ പ്രതിയുടെ ചിത്രം പല ആളുകളുടെ ചിത്രങ്ങള്‍ക്കൊപ്പം വീണ്ടും കാണിച്ചപ്പോഴും കുട്ടി കൃത്യമായി ആളെ ചൂണ്ടിക്കാണിച്ചു. മജിസ്‌ട്രേറ്റ് കുട്ടിയില്‍ നിന്നും 164 സ്‌റ്റേറ്റ്‌മെന്റ് എടുത്തപ്പോഴും ഇതേ കാര്യങ്ങളാണ് കുട്ടി ആവര്‍ത്തിച്ചത്.
അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്നത്. ദരിദ്രരും നിസ്സഹായരുമായ ഇവര്‍ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. ഇവിടേക്ക് മുന്‍പ് പലതവണ രതീഷിന് ഒളിഞ്ഞ് നോട്ടമുണ്ടായിരുന്നതായും ആക്ഷേപമുണ്ട്. സംഭവദിവസം ഒരു മരണവീട്ടില്‍ നിന്നും വരികയായിരുന്നു രതീഷും ജ്യേഷ്ഠനും. നേപ്പാള്‍ സ്വദേശികളുടെ വീട്ടില്‍ വെളിച്ചം കണ്ട് രതീഷ് സൂത്രത്തില്‍ അങ്ങോട്ട് പോവുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് അയാള്‍ പീഢനത്തിനിരയാക്കിയത്. തന്റെ അമ്മ വിളിക്കുന്നതു കേട്ടപ്പോള്‍ രതീഷ് പിന്‍വാങ്ങുകയായിരുന്നു. ശേഷം ഒന്നുമറിയാത്തതുപോലെ വീട്ടിലെത്തുകയും കിടന്നുറങ്ങുകയും ചെയ്തു. പിറ്റേന്ന് യാതൊരു സംശയത്തിനും ഇടനല്‍കാതെ പണിയ്ക്ക് പോവുകയും ചെയ്തു. വിളിച്ച ആളെ തിരിച്ചറിയുമോ എന്ന ചോദ്യത്തിന് കുട്ടി കൃത്യമായി രതീഷിന്റെ അമ്മയുടെ ഫോട്ടോ കാണിക്കുകയായിരുന്നു.
റൂറൽ എസ്.പി ഡോ:ശ്രീനിവാസ്, ഡിവൈഎസ്പി പ്രിഥ്വിരാജ്, എസ് എച്ച് ഒ ജീവൻ ജോർജ്,കാക്കൂര്‍ എസ് എച്ച് ഒ സിജു സി.കെ, എസ് ഐ റാങ്കിലുള്ള പ്രജീഷ്, രാജീവ് ബാബു, വി.കെ സുരേഷ്, മധു, എ.എസ് ഐ റാങ്കിലുള്ള ശിബില്‍ ജോസഫ്, പ്രിഥ്വിരാജ്
ര എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജ് സെല്ലിലേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആത്മഹത്യാശ്രമത്തിനും പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വളരെയധികം ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി മേജര്‍ ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരുന്നു.
രതീഷിനെ തെളിവെടുപ്പിന് കൊണ്ടുവരും, കസ്റ്റഡിയില്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്