കൂടത്തായി; കൂടത്തായി കൊലപാതക പരമ്പരയില്‍ മാത്യുവിനെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചച് ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ മാത്യു പ്രകടിപ്പിച്ച സംശയമാണെന്ന്് ജോളി. മാത്യു വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് ജോളിയുടെ ഈ വെളിപ്പെടുത്തല്‍. മാത്യുവിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്ന് പറഞ്ഞ ജോളി ആദ്യ ശ്രമത്തില്‍ തന്നെ മാത്യുവിനെ വകവരുത്തിയെന്നും മൊഴി നല്‍കി.
റോയ് മരിച്ചപ്പോള്‍ പോസ്റ്റ്മോര്‍ട്ടം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നത് മാത്യുവാണ്. സയനൈഡിന്റെ സാനിധ്യം കണ്ടെത്തിയതോടെ മാത്യു തന്നെ സംശയിക്കാന്‍ തുടങ്ങി. മാത്യുവിന്റെ സാനിധ്യം തന്റെ ലക്ഷ്യങ്ങള്‍ക്ക് തടസമാകുമെന്ന് മനസിലായതോടെ മാത്യുവിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജോളി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.