Kerala

മാലിന്യ പ്രശ്നത്തിന് കാരണക്കാരവരെ അറസ്റ്റ് ചെയ്യണം; ഉപവാസം അനുഷ്ഠിച്ച ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാലിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയി ലേക്ക് മാറ്റി

കുന്ദമംഗലം : ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാലിനെ അറസ്റ്റ് ചെയ്ത് നരിക്കുനി ഗവ: ആശുപത്രി യിലേക്ക് മാറ്റി.പൊയ്യയിലെ മാലിന്യ പ്രശ്നത്തിന് കാരണക്കാരവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം ധനീഷ്ലാൽ ഉപവാസം അനുഷ്ഠിച്ചിരുന്നു. ഉപവാസം ഇന്ന് 5ാം ദിവസത്തിലേക്ക് കടക്കുകയും ആരോഗ്യ നില മോശമായതിനെ തുടർന്ന് ആനപ്പാറ ഗവൺമെൻറ് ഹോസ്പിറ്റലിലെ ഡോക്ടർ വന്ന് പരിശോധിച്ചതിൽ ആരോഗ്യനില വളരെ മോശമാണെന്ന് പോലീസിന് റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. ഇതേ തുടർന്നാണ് അറസ്റ്റ് . ഉച്ചക്ക് 2 മണിയോടെ എത്തിയ പോലീസിനെ നാട്ടുകാരും യു.ഡി.എഫ് പ്രവർത്തകരും തടയുകയും പോലീസ് ബല പ്രയോഗത്തി ലൂടെയാണ് ധനേഷിനെ അറസ്റ്റ് ചെയ്ത് നീക്കുകയുമാണ് ഉണ്ടായത്.നാട്ടുകാരെയും പൊതുസമൂഹത്തെയും അധികാരികളെയും വെല്ലുവിളിച്ച് പൊയ്യയിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു സാമൂഹ്യവിരുദ്ധർ. രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്..പ്രദേശത്ത് കക്കൂസ് മാലിന്യം വന്‍തോതില്‍ തള്ളുന്നതിനെതിരെ പഞ്ചായത്തിലും പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും ഒരു മാറ്റവുമില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!