കൊച്ചിയിൽ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർത്ഥി.തല മൊട്ടയടിച്ച് സ്കൂളിലെത്തിയ വിദ്യാർഥിയോട് എന്താണ് കാര്യംഎന്ന് തിരക്കിയപ്പോഴാണ് കുട്ടി പ്രിൻസിപ്പലിനെ മർദ്ദിച്ചത്. പരിക്കേറ്റ അധ്യാപകനെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രിൻസിപ്പാളിന്‍റെ കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടുണ്ട് മലയാറ്റുരിലെ ഒരു സ്‌കൂളിലാണ് സംഭവം.ഒരാഴ്ച മുൻപ് മുടി നന്നായി വെട്ടി സ്കൂളിൽ വരണമെന്ന് ക്ലാസ് ടീച്ചർ കുട്ടിയോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ തല മുണ്ഡനം ചെയ്താണ് കുട്ടി സ്കൂളിലെത്തിയത്. അധ്യാപിക പ്രിൻസിപ്പലിനെ കണ്ടുവരാൻ കുട്ടിയെ പറഞ്ഞയച്ചു. പ്രിൻസിപ്പൽ കാര്യങ്ങൾ ചോദിക്കുന്നതിനിടെ വിദ്യാർഥി മർദിക്കുകയായിരുന്നു. ശേഷം ഇറങ്ങിയോടിയ വിദ്യാർത്ഥിയെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് തിരികെ സ്‌കൂളിലെത്തിച്ചു.വിദ്യാര്‍ത്ഥിയെ സ്കൂളിൽ നിന്ന് ടിസി നൽകി വിട്ടയച്ചു. എന്നാല്‍, ഫൈനൽ പരീക്ഷ എഴുതാൻ അനുവാദം നൽകിയിട്ടുണ്ട്. പൊലീസിൽ പരാതി നൽകുന്നില്ലെന്നാണ് സ്കൂൾ മാനേജ്മെന്‍റിന്‍റെ നിലപാട്.