National

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്നത് ജാർഖണ്ഡിൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളുടെ ശൈശവവിവാഹം നടക്കുന്ന സംസ്ഥാനമായി ജാർഖണ്ഡ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ‘ഡെമോഗ്രാഫിക് സാമ്പിൾ’ സർവേയിലാണ് കണ്ടെത്തൽ.

ആഭ്യന്തര മന്ത്രാലയത്തിലെ രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് നടത്തിയ സർവേ പ്രകാരം പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ ശതമാനം ജാർഖണ്ഡിൽ 5.8 ആണ്. ജാർഖണ്ഡിൽ ഗ്രാമപ്രദേശങ്ങളിൽ 7.3 ശതമാനവും നഗരപ്രദേശങ്ങളിൽ മൂന്ന് ശതമാനവുമാണ് ശൈശവവിവാഹങ്ങൾ.

21 വയസ്സിന് മുമ്പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരായ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളാണ് ജാർഖണ്ഡും പശ്ചിമ ബംഗാളിലും. പശ്ചിമ ബംഗാളിൽ 54.9 ശതമാനം പെൺകുട്ടികളും 21 വയസ്സിന് മുമ്പ് വിവാഹിതരാകുമ്പോൾ, ജാർഖണ്ഡിൽ 54.6 ശതമാനമുണ്ട്. ദേശീയ ശരാശരി 29.5 ശതമാനമാണ്. അതേസമയം നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2015ൽ 32 പേരും 2016ൽ 27, 2017ൽ 19, 2018ൽ 18, 2019ലും 2020ലും 15 പേർ വീതവും മന്ത്രവാദത്തിന്റെ പേരിൽ ജാർഖണ്ഡിൽ കൊല്ലപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!