Kerala

ലഹരി വ്യാപനം കൂടുന്നു; എൻഡിപിഎസ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താനൊരുങ്ങി കേരളം

തിരുവനന്തപുരം: ലഹരിക്കേസുകളിലെ എൻഡിപിഎസ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാരിൽ കേരളം വീണ്ടും സമ്മർദം ചെലത്തും. എംപിമാർ മുഖേന ഇക്കാര്യം ലോക്‌സഭയിൽ ഉന്നയിക്കാനാണ് തീരുമാനം. ഇത്കൂടാതെ മറ്റ് തരത്തിലുള്ള സമ്മർദ്ദവും തുടരാനാണ് സംസ്ഥാനം തീരുമാനിച്ചിട്ടുള്ളത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെയും സംസ്ഥാനത്തിന്റെ പ്രതിനിധികൾ കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നു.

പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകുന്നതടക്കമുള്ള നടപടികൾ. ലഹരിക്കെതിരെ നിലവിലുള്ള കേന്ദ്രനിയമമാണ് സംസ്ഥാനത്തിനും തുടരാനാകുക. സംസ്ഥാനത്തിനു മാത്രമായി മറ്റൊരു നിയമനിർമാണം സാധ്യമാകില്ല. നിയമത്തിലുള്ള പഴുതുകൾ മൂലം പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നുണ്ട്. പലപ്പോഴും ചെറിയ ശിക്ഷമാത്രമായോ കിട്ടി പ്രതികൾ രക്ഷപ്പെടുന്നു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയമഭേദഗതിക്ക് കേരളത്തിന്റെ ഇടപെടൽ. ലഹരി വ്യാപനം തടയാനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുമാണ് ഇത്തരത്തിൽ ഒരു തീരുമാനം. ലഹരിക്കെതിരെ നവംബർ ഒന്നുവരെ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്ത് തുടരുന്നത്. എക്‌സൈസിന്റെ പരിശോധനകളും ശക്തമാക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!