Kerala News

യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു: വോട്ട് കുറഞ്ഞത് പരിശോധിക്കും; എംവി ​ഗോവിന്ദൻ

യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും പുതുപ്പള്ളി വിധിയുടെ വിജയത്തിന് അടിസ്ഥാനം സഹതാപമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എൽഡിഎഫിന്റെ പുതുപ്പള്ളിയിലെ അടത്തറയിൽ ഒരു കോട്ടവും വന്നില്ല. മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സഹതാപമുണ്ടായെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. മാത്രമല്ല പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. ആയിരത്തിലധികം വോട്ടുകൾ കുറഞ്ഞത് പരിശോധിക്കും. കൂടാതെ ബൂത്ത് നിന്ന് വരെ മെഴുകുതിരി യാത്ര നടത്തി. മികച്ച സംഘടന പ്രവർത്തനം നടത്തിയതുകൊണ്ടാണ് ഈ തരംഗത്തിലും പിടിച്ചു നിന്നത്. ബിജെപിയുടെ വോട്ടുകൾ വലിയ രീതിയിൽ ചോർന്നു. ആവശ്യമായ പരിശോധന നടത്തും. ബിജെപിയുടെ വോട്ട് യുഡിഎഫിന് ലഭിച്ചു. 13ാ മത്തെ വിജയമെന്ന് ചാണ്ടിഉമ്മൻ പറയുന്നുണ്ട്. അത് ശരിയാണ് ഉമ്മൻചാണ്ടിയുടെ സഹതാപ തരംഗമാണ്. അതുകൊണ്ടാണ് വലിയ തോതിൽ അവകാശ വാദങ്ങൾ ഉന്നയിക്കാത്തത്. എല്ലാം കണ്ണടച്ച് അംഗീകരിക്കുന്നില്ല. എല്ലാം പരിശോധിക്കും. സഭ നേതൃത്വത്തിന്റെ നിലപാട് മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇനിയും മാധ്യമങ്ങളെ കാണും. ലോക്സഭ തെരെഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന സുധാകരാൻ്റെ പ്രസ്താവന സ്വപ്നം മാത്രമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!