ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. പാകിസ്താന്‍ അവരുടെ രാജ്യത്തും അതിര്‍ത്തികളിലുടനീളവും ‘അക്രമസംസ്‌കാരം’ വളര്‍ത്തുന്നത് തുടരുകയാണെന്ന് പാകിസ്താനെതിരെ ആഞ്ഞടിച്ചു കൊണ്ട് ഇന്ത്യ യുഎന്നിൽ പറഞ്ഞു. . കശ്മീര്‍ വിഷയം പരാമര്‍ശിച്ചുകൊണ്ടുള്ള പാക് പ്രതിനിധി മുനീര്‍ അക്രത്തിന്റെ ഇന്ത്യക്കെതിരായ പ്രസംഗത്തിനുള്ള മറുപടിയായാണ് ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയുടെ പ്രതികരണം.
സമാധാനത്തിന്റെ സംസ്‌കാരം എന്നത് കേവലം സമ്മേളനങ്ങളിൽ ചര്‍ച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമുള്ളതല്ലെന്നും മറിച്ച് അംഗരാജ്യങ്ങള്‍ തമ്മിലുള്ള ആഗോള ബന്ധങ്ങളില്‍ സജീവമായി വളര്‍ത്തിയെടുക്കേണ്ട ഒന്നുകൂടിയാണെന്നും വിദിഷ മൈത്ര വ്യക്തമാക്കി .

