കോഴിക്കോട് : കക്കയം ഡാമിന്റെ രണ്ടാമത്തെ ഗേറ്റും അര അടിയിൽ നിന്നും ഒരു അടിയായി ഉയർത്തി . ഇതോടെ രണ്ടു ഗേറ്റ് കളും ഒരടി വീതം തുറന്നു.
കക്കയം വാലിയിൽ നാലര കിലോമീറ്ററോളം വനത്തിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ജനവാസ കേന്ദ്രമല്ലാത്തതിനാൽ അപകടം ഒന്നും തന്നെ ഉണ്ടായിട്ടില്ല. റോഡുകൾ തകർന്നിട്ടുണ്ട്. ഈ സാഹചര്യം മുൻ നിർത്തി 7 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

