Kerala kerala

കേരള വനം വകുപ്പ് ഇക്കോടൂറിസം വെബ് പോര്‍ട്ടല്‍: പ്രകൃതിയിലേക്ക് ഒരു ക്ലിക്ക് ദൂരം മാത്രം

കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വന്യജീവി സമൃദ്ധിയും ഇനി ഒരു ക്ലിക്കില്‍ അനുഭവിക്കാം! കേരള വനം വകുപ്പിന്റെ പുതിയ കേന്ദ്രീകൃത ഇക്കോടൂറിസം വെബ് പോര്‍ട്ടല്‍ ecotourism.forest.kerala.gov.in വഴി. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ജൂലൈ മൂന്നിന് വനംമഹോത്സവത്തിന്റെ ഭാഗമായാണ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത്.

സംസ്ഥാനത്തെ 80-ല്‍ പരം ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുളള പ്രവേശന ടിക്കറ്റുകള്‍ ഇനി വീട്ടില്‍ ഇരുന്ന് ബുക്ക് ചെയ്യാം!.

വ്യത്യസ്ത പാക്കേജുകള്‍, ക്യാന്‍സലേഷന്‍, റീഫണ്ട് സൗകര്യങ്ങള്‍, ഉപഭോക്തൃ സേവനം, വനശ്രീ ഉത്പ്പന്നങ്ങളുടെ വാങ്ങല്‍
എന്നിവയൊക്കെ ഇനി ഒരു പ്ലാറ്റ്‌ഫോമില്‍ സാധ്യമാണ്.

ടിസ്സര്‍ ടെക്‌നോളജീസ്, സംസ്ഥാന വന വികസന ഏജന്‍സി (SFDA) എന്നിവയുടെ സഹകരണത്തോടെയാണ് ഈ പോര്‍ട്ടലിന്റെ സാങ്കേതിക സമന്വയം സാധ്യമാക്കിയത്. .
ഉദ്ഘാടന ചടങ്ങില്‍ എപിസിസിഎഫ് ഡോ. പി. പുകഴേന്തി, ഡോ. ജെ. ജസ്റ്റിന്‍ മോഹന്‍, മറ്റ് പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!